കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റു. കാഞ്ഞിരപ്പള്ളിയിലെ അൽഫാൻ കുഴിമന്തിക്കടയിൽ നിന്നും എട്ടാം തീയതിയാണ് ഷിഹാബും മകനും ഭക്ഷണം കഴിച്ചത്. ഭക്ഷണം ഒട്ടിപ്പിടിക്കുന്നത് പോലെ തോന്നിയതിനാൽ ഷിഹാബ് വെയിറ്ററെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ പുതിയ ഭക്ഷണം നൽകിയപ്പോൾ അതിലും രുചിഭേദം അനുഭവപ്പെട്ടതിനാൽ മാനേജറോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഷിഹാബ് കോട്ടയം ഫുഡ് സേഫ്റ്റി വകുപ്പിലും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
കോട്ടയം ഫുഡ് സേഫ്റ്റിയിലും കാഞ്ഞിരപ്പള്ളി എസ് പിക്കും ഇമെയിലിൽ പരാതി നൽകി. മയോണൈസിന്‍റെ കാര്യത്തിൽ മറ്റുള്ള ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നുവെന്ന് ഷിഹാബ് പറയുന്നു. അതിനെ തുടർന്ന് എല്ലാ ടേബിളിലെയും മയോണൈസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഹോട്ടലിൽ നിന്ന് പോരും വഴി പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ ഛർദ്ദിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.