കർണാടകയിൽ 10 പേർ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിൽ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു. കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 16 യാത്രക്കാരെ കലബുർഗിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം ഉയരാനാണ് സാധ്യത. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സാരമായി പരുക്കേറ്റു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...