Friday, June 21, 2024 3:51 am

കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്ന സംഭവം ; നടുങ്ങി നാട്, കാരണം ഇതുവരെ വ്യക്തമല്ല

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലെത്തിയ സുബിനും അയൽവാസിയായ ബാബുവും തമ്മിൽ വാക്കുതർക്കവും ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് പ്രകോപിതനായ ബാബു അയൽവാസിയായ സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ സുബിനെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്കു തർക്കത്തിനുള്ള കാരണം വ്യക്തമല്ല. ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബാബു ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ....

മാർച്ചിന് നേരെ പോലീസ് അതിക്രമം ; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്...

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു....

നെറ്റ് പരീക്ഷ പേപ്പർ ചോർച്ച ; കേസെടുത്ത് സിബിഐ, അന്വേഷണം കടുപ്പിക്കും

0
ദില്ലി: നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്ത് സിബിഐ. ക്രമിനൽ ഗൂഢാലോചന,...

അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

0
ഇടുക്കി : അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന...