കോന്നിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നു. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ലഹരി വില്പന സംഘങ്ങൾ സജീവമാകുന്നത്. കോന്നിയിലെ പല സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ആണ് ഇതിൽ ഇരകൾ ആകുന്നതിൽ പലരും. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിന് സമീപത്തെ ബേക്കറി കേന്ദ്രീകരിച്ചും ലഹരി കച്ചവടം സജീവമാകുന്നുണ്ട്. മുട്ടായിയുടെയും മറ്റും രൂപത്തിലും കുട്ടികളിൽ ലഹരി എത്തിക്കുന്നു എന്നാണ് അറിയുന്നത്. കോന്നിയിൽ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഉണ്ടായ സംഭവം സ്കൂൾ അധികൃതർ തടഞ്ഞിരുന്നു.

ലഹരി ഉപയോഗത്തെ തുടർന്ന് കോന്നിയിൽ വിദ്യാർത്ഥി സംഘർഷവും പതിവായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് അടിപിടി നടന്ന പല സംഭവങ്ങളും കോന്നിയിൽ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി നിറക്കാൻ വിവിധ സംഘങ്ങൾ സജീവമാണ് എന്നാണ് അറിയുന്നത്. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട് എങ്കിലും കാര്യക്ഷമമല്ല എന്നാണ് ആക്ഷേപം. വൈകുന്നേരം സ്കൂൾ വിടുന്ന സമയങ്ങളിൽ ആണ് ലഹരി വില്പനയും സംഘർഷങ്ങളും വ്യാപകമാകുന്നത്. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകാൻ പോലീസും എക്സൈസ് അധികൃതരും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കോന്നി നഗരത്തിൽ വൈകുന്നേരങ്ങളിൽ പോലീസ് എക്സൈസ് പരിശോധനകൾ കർശനമാക്കണം എന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...