കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോടിന്‍റെ കിഴക്കന്‍ മലയോര മേഖലയില്‍ ആളുകള്‍ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.

ഒറ്റയാന്‍റെ മുമ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ നടക്കും ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാരിയായ ജാനുവിന്. കുന്നിന്‍ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു. നാട്ടുകാരെത്തിയാണ് ജാനുവിനെ രക്ഷപ്പെടുത്തിയത്. കാട്ടാനയില്‍ നിന്നും രക്ഷപ്പെടാന്‍ വൈകിട്ടാകുമ്പോള്‍ കുന്നിറങ്ങി മറ്റൊരു വീട്ടിൽ അഭയം തേടുകയാണ് ജാനുവും ഭര്‍ത്താവ് കുഞ്ഞിരാമനും ഇപ്പോൾ.

ഇരുപത്തിയഞ്ചോളം വീടുകള്‍ ഈ മേഖലയില്‍ നേരത്തെയുണ്ടായിരുന്നു. കാട്ടാനകള്‍ സ്വൈര്യ വിഹാരം നടത്താന്‍ തുടങ്ങിയതോടെ ജീവൻ മുറുകെ പിടിച്ച് വീടുകളും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി. മാറാന്‍ മറ്റു സ്ഥലമില്ലാത്തവർ കാട്ടാനകളുടെ ശല്യം സഹിച്ചും താമസം തുടരുകയാണ്. കുരങ്ങിന്‍റെയും കാട്ടു പന്നിയുടെയും ശല്യവുമുണ്ട്. ഇത് മൂലം കൃഷി തുടരാനാവാത്ത സ്ഥിതിയാണ്. കിട്ടുന്ന തുക കുറവാണെങ്കിലും വനം വകുപ്പിന്‍റെ സ്വയം സന്നദ്ധതാ പുനരധിവാസ പദ്ധതിയില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് പലരും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...