കോഴിക്കോട് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടം വൃത്തിഹീനം ; ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് പഞ്ചായത്ത് അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കണ്ടെത്തി. ഇതേതുടർന്ന് കെട്ടിട ഉടമയ്ക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ 5000 രൂപ പിഴയിട്ടു. ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അധികൃതരും പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പരിശോധനയിൽ കക്കൂസ് ടാങ്ക് വൃത്തിഹീനമായും മലിനജലം പുറത്തേക്ക് ഒഴുന്നതും കണ്ടെത്തി. മാത്രമല്ല ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് കെട്ടിവച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതേതുടർന്ന് ക്വാട്ടേഴ്‌സ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം ക്വാട്ടേഴ്‌സിൽ നിന്ന് താമസക്കാരെ 15 ദിവസത്തിനകം ഒഴിപ്പിക്കണമെന്നും പുതിയതായി ആരെയും താമസിപ്പിക്കരുതെന്നും കെട്ടിട ഉടമയ്ക്ക് അധികൃതർ നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...