തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറക്കമെന്ന ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. ആന്റണി രാജു കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്നു ടി.ഡി.എഫ് ആരോപിച്ചു. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24 നു നൽകിയത്. ഒരു മാസം കഴിഞ്ഞിട്ടാണ് ശമ്പളം നൽകിയത്.
അതിലെന്തിനാണ് ഇത്ര ചാരിതാർഥ്യമെന്ന് ടി.ഡി.എഫ് ചോദിച്ചു. ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിനു കൂസലില്ല. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ ഇങ്ങനെ പീഡിപ്പിച്ച ഒരു സർക്കാരില്ല.
കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണമെന്നും ടി.ഡി.എഫ് പറഞ്ഞു. ഇതിനിടെ മന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം മാത്രമെണ് ബി.എം.എസ് ആരോപിച്ചു. 750 കോടി കട ബാധ്യതയ്ക്ക് ആര് മറുപടി പറയും. പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെന്നും ഡിഎ കുടിശികയുണ്ടെന്നും ബി.എം.എസ് വ്യക്തമാക്കി. ഒരു ദിവസം പറഞ്ഞാലും തീരാത്ത കാര്യങ്ങൾ കെഎസ്ആർടിസിയിൽ നൽകാനുണ്ടെന്നും വസ്തുതകൾ മറച്ചു വെച്ച് മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ബി.എം.എസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























