കോന്നി : കിഴക്കൻ മലയോര മേഖലയിൽ കമ്യുണിസ്റ്റ് പാർട്ടിയും കർഷക സംഘടനയും കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സഖാവായിരുന്നു എം ആർ ചന്ദ്രശേഖരപിള്ളയെന്നു സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. എം ആർ ചന്ദ്രശേഖരപിള്ള അനുസ്മരണത്തോട് അനുബന്ധിച്ച് സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഐ വൈ എഫ് പ്രവർത്തന കാലഘട്ടം മുതൽ അദ്ദേഹത്തിന്‍റെ മാർഗ നിർദേശങ്ങൾ എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ മുതൽ കൂട്ടായിട്ടുണ്ട്. അച്യുതമേനോൻ ഗവൺമെന്റിന്റെ കാലഘട്ടം മുതലുള്ള ഒട്ടേറെ വികസന പ്രവത്തനങ്ങളിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. പുതിയ രാഷ്ട്രീയ കാലഘട്ടത്തിൽ അദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ മൂല്യം അർഹിക്കുന്നതാണെന്നും പി ആർ ഗോപിനാഥൻ പറഞ്ഞു.
സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ സന്തോഷ്, മുതിർന്ന അംഗം പൊടിയൻ, സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റി അംഗങ്ങളായ സി കെ ലാൽകുമാർ, ജോണിക്കുട്ടി, സി വി രാജൻ, പി ആർ മോഹനൻ, സി ഡി രാജൻ, റജി ജോർജ്ജ്, ശശി, എ ഐ വൈ എഫ് തണ്ണിത്തോട് വില്ലേജ് കമ്മിറ്റി സെക്രട്ടറി രജിത് പി ജി, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.