എം ആർ ചന്ദ്രശേഖരപിള്ള അനുസ്മരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴക്കൻ മലയോര മേഖലയിൽ കമ്യുണിസ്റ്റ് പാർട്ടിയും കർഷക സംഘടനയും കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സഖാവായിരുന്നു എം ആർ ചന്ദ്രശേഖരപിള്ളയെന്നു സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. എം ആർ ചന്ദ്രശേഖരപിള്ള അനുസ്മരണത്തോട് അനുബന്ധിച്ച് സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ വൈ എഫ് പ്രവർത്തന കാലഘട്ടം മുതൽ അദ്ദേഹത്തിന്‍റെ മാർഗ നിർദേശങ്ങൾ എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ മുതൽ കൂട്ടായിട്ടുണ്ട്. അച്യുതമേനോൻ ഗവൺമെന്റിന്റെ കാലഘട്ടം മുതലുള്ള ഒട്ടേറെ വികസന പ്രവത്തനങ്ങളിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. പുതിയ രാഷ്ട്രീയ കാലഘട്ടത്തിൽ അദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ മൂല്യം അർഹിക്കുന്നതാണെന്നും പി ആർ ഗോപിനാഥൻ പറഞ്ഞു.

സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ സന്തോഷ്, മുതിർന്ന അംഗം പൊടിയൻ, സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റി അംഗങ്ങളായ സി കെ ലാൽകുമാർ, ജോണിക്കുട്ടി, സി വി രാജൻ, പി ആർ മോഹനൻ, സി ഡി രാജൻ, റജി ജോർജ്ജ്, ശശി, എ ഐ വൈ എഫ് തണ്ണിത്തോട് വില്ലേജ് കമ്മിറ്റി സെക്രട്ടറി രജിത് പി ജി, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...