സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്. എണ്ണൂറില്‍ അധികം കടകളില്‍ പരിശോധന നടത്താനാണ് നീക്കം. ഓണ്‍ലൈന്‍ വിപണിയിലും പരിശോധന കര്‍ശനമാക്കും. പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂള്‍ വിപണി സജീവമാവുകയാണ്.ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിനുകളും ഓഫറുകളുമായി വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളും, സ്റ്റേഷനറി കടകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. കുടുംബങ്ങള്‍ക്ക് ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് കാലമാണിത്. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡിന്റെ നേതൃത്വത്തില്‍ 800 ലധികം പരിശോധനകള്‍ നടത്താനാണ് നീക്കം.

ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു കേന്ദ്രത്തില്‍ ഒറ്റത്തവണ മാത്രം പരിശോധന നടത്തുന്ന രീതിയല്ല ഇത്തവണയുള്ളതെന്ന് അധികൃതര്‍ പറയുന്നു. പരസ്യപ്പെടുത്തിയിരിക്കുന്ന ഓഫറുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വില, തുടങ്ങി ഓരോന്നും രേഖപ്പെടുത്തും.എക്‌സ്‌ചേഞ്ച്, റീഫണ്ട് നയങ്ങളും, പ്രമോഷണല്‍ കാമ്പെയ്നുകള്‍ക്കിടയില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികളും നിരീക്ഷിക്കുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വിപണിയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ബാക്ക്-ടു-സ്‌കൂള്‍ പ്രമോഷനുകളുടെ സമയത്ത് ഷോപ്പിംഗ് നടത്തുന്ന കുടുംബങ്ങള്‍ കിഴിവും സാധനങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.പണം നല്‍കുന്നതിനുമുമ്പ് എക്‌സ്‌ചേഞ്ച്, റിട്ടേണ്‍ വ്യവസ്ഥകള്‍ പരിശോധിക്കുകയും ശേഷം രസീതുകളും വാറന്റി രേഖകളും സൂക്ഷിക്കുകയും വേണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...