കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ കോളേജ് പഠനത്തിനെത്തും. ഇതിനായി ‘ലോകം കേരളത്തിലെ കാമ്പസിലേക്ക് ‘ എന്ന പേരിലുള്ള പഠനപരിപാടിയുടെ പണിപ്പുരയിലാണ് സർക്കാർ. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഭാവനംചെയ്യുന്ന ഈ പരിപാടി. വിദ്യാർഥികൾക്ക് ഫെലോഷിപ്പ് നൽകിക്കൊണ്ടുള്ള കോളേജ് പ്രവേശനം ആദ്യഘട്ടത്തിൽ പി.ജി. കോഴ്‌സുകളിലായിരിക്കും. വിദേശത്തുനിന്നുള്ള 10 വിദ്യാർഥികൾക്കും മറ്റുസംസ്ഥാനങ്ങളിലെ രണ്ടു വിദ്യാർഥികൾക്കുവീതവും ഫെലോഷിപ്പ് നൽകും.

ഫീസിളവിനു പുറമേ, പഠന -ജീവിതച്ചെലവ് മുഴുവൻ സർക്കാർ വഹിക്കുന്ന തരത്തിലായിരിക്കുമിത്. ഫെലോഷിപ്പ് തുക നിശ്ചയിച്ചിട്ടില്ല. വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ അന്താരാഷ്ട്ര മാതൃക സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതിയുണ്ടെങ്കിൽ, കേരളത്തിലെ വിദ്യാർഥികൾക്ക് അവിടെയും പഠിക്കാൻ അവസരമൊരുങ്ങുമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു. ഇതിനായി ആശയവിനിമയം നടത്താമെന്ന് കൗൺസിൽ ഉപാധ്യക്ഷൻ ഡോ. അച്യുത് ശങ്കർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...