പാലക്കാട് : പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന് എന്ന പേരിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. പിലാക്കാട്ടിരി കക്കുന്ന് ഇടിച്ച് മണ്ണ് കടത്തുന്നു എന്നാണ് പരാതി. നാഗലശേരി പഞ്ചായത്തിലെ ഏഴാം വാർഡായ പിലാക്കാട്ടിരിയിലെ കക്കുന്നിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിന് കരാർ എടുത്ത കമ്പനി മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. മണ്ണുമായി പോയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് മണ്ണെടുപ്പ് തുടർന്നാൽ പാരിസ്ഥിതക പ്രശ്നം ഉണ്ടാവും എന്നും നാട്ടുകാര്‍ പറഞ്ഞു.
കക്കുന്നിന് മുകളിലെ ആനപ്പാറ, കുളം എന്നിവ മണ്ണെടുത്താൽ തകരുമെന്നും താഴ്വാരത്ത് നൂറോളം വീടുകളും പിലാക്കാട്ടിരി സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പ്രദേശവാസികൾ പരാതി നല്കിയിട്ടുണ്ട്. അതേസമയം മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നും ചിലർ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണ് എന്നാണ് മണ്ണെടുക്കുന്നവർ പറയുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.