മാധ്യമങ്ങളോട് പ്രതികരിച്ച് നരബലി ശ്രമത്തില്‍ നിന്ന് രക്ഷപെട്ട യുവതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവല്ലയിലെ നരബലി ശ്രമത്തില്‍ നിന്ന് രക്ഷപെട്ട യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണെന്നും ഇത് തന്‍റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞു. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്ക് നരബലിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.

” ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ഈ സംഭവം. ഇതെന്‍റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാൾ കത്തി ? അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു ” – യുവതി പറഞ്ഞു. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതേസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി.

ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് തന്നെ രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്‍റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി. രാവിലെ തന്നെ യുവതി കൊച്ചിക്ക് തിരിച്ചു പോവുകയായിരുന്നു. സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നരബലി ശ്രമത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...