നെയ്യാറ്റിന്‍കരയില്‍ പണം ബാങ്ക് വഴി ട്രാന്‍സ്ഫര്‍ നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ് മൊബൈല്‍ ഫോണുകൾ കവര്‍ന്നു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പണം ബാങ്ക് വഴി ട്രാന്‍സ്ഫര്‍ നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. മലപ്പുറം സ്വദേശി ഇജാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. തമ്പാനൂരിൽ സമാനമായ രീതിയിൽ മറ്റൊരു മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പോലീസ് കയ്യോടെ പിടികൂടിയത്. നവംബര്‍ 25നാണ് നെയ്യാറ്റിൻകര അക്ഷയാ കോംപ്ലക്സിൽ പ്രവര്‍ത്തിക്കുന്ന ആര്‍എസ്‍ബി മൊബൈൽ ഷോപ്പിൽ മോഷണം നടന്നത്. ഒരു മണിക്കൂറിനുള്ളിലാണ് അതിവിദഗ്ധമായി 1.80 ലക്ഷം രൂപക്കുള്ള ആറ് ഫോണുകള്‍ പ്രതി തട്ടിയെടുത്തത്. നെയ്യാറ്റിന്‍കരയില്‍ പുതുതായി ആരംഭിക്കുന്ന സ്വകാര്യ തുണിവ്യപാര കമ്പനിയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയെത്തിയ പ്രതി ഒരേ തരത്തിലുളള ആറ് ഫോണുകളുടെ രണ്ട് മോഡലുകള്‍ 1.80 ലക്ഷം രൂപക്ക് വാങ്ങുകയായിരുന്നു.

ബിൽ നൽകിയ ഉടൻ പണം എച്ച്ഡിഎഫ്‍സി ബാങ്കിൽ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ് പ്രതി മടങ്ങുകയായിരുന്നു. പിന്നീട് എത്തി പണം ട്രാന്‍സ്ഫര്‍ ചെയ്ത സ്ലിപ്പുമായി എത്തി മൊബൈലുമായി പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് മനസിലാക്കി കട ഉടമ ബാങ്കിലെത്തി പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് കടയുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ തമ്പാനൂരിലെ കടയിൽ മോഷണത്തിന് ശ്രമം നടക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ 15 ലധികം കേസുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...