മയക്കുമരുന്ന് കേസില്‍ എണ്ണം തികയ്ക്കാന്‍ വേണ്ടി കള്ളക്കേസെടുക്കേണ്ടി വരുന്നു ; പോലീസുകാരുടെ വാട്ട്‌സ്ആപ്പ് ഞെട്ടല്‍ ഉളവാക്കുന്നത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഐപിഎസുകാരുടെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കുന്നില്ലെന്ന് പോലീസുകാരുടെ വാട്‌സാപ്പ് സന്ദേശം. ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് ഐപിഎസുകാരാണെന്നും ജില്ലാ പോലീസ് മേധാവിമാരുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നും വാട്‌സാപ്പ് പോസ്റ്റില്‍ പറയുന്നു. മയക്കുമരുന്ന് കേസില്‍ എണ്ണം തികയ്ക്കാന്‍ വേണ്ടി കള്ളക്കേസെടുക്കേണ്ടി വരുന്നുവെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

കിളികൊല്ലൂര്‍ സംഭവത്തിന് ശേഷം പോലീസ് സമൂഹത്തില്‍ നിന്ന് വന്‍ തോതില്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്വയം വിമര്‍ശനാത്മകമായ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റിന് വലിയ തോതില്‍ പ്രചാരമാണ് ലഭിക്കുന്നത്. ‘പൊതുജനങ്ങളെ മര്‍ദ്ദിക്കുന്നതിന് പിന്നില്‍ മാനസിക സമ്മര്‍ദ്ദമാണ്. ഇതിന് കാരണം ജില്ലാ പോലീസ് മേധാവിമാര്‍ അടക്കമുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പീഡനമാണ്. നിലവില്‍ ലഹരിക്കെതിരെ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ എസ്‌എച്ച്‌ഒമാര്‍ അടക്കമുള്ളവര്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദമാണുള്ളത്.

ജില്ലാ പോലീസ് മേധാവിമാര്‍ രണ്ട് എന്‍ഡിപിഎസ് കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ഇതുകൂടാതെ മറ്റു കേസുകളും രജിസ്റ്റര്‍ ചെയ്യണം. ഇതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കുന്നില്ല. പലപ്പോഴും എണ്ണം തികയ്ക്കാന്‍ കള്ളക്കേസെടുക്കേണ്ടി വരുന്നു. സിഗരറ്റ് വലിച്ചവരെ പിടിച്ച്‌ കഞ്ചാവ് വലിച്ചു എന്നുള്ള കേസ് രജിസ്റ്റര്‍ ചെയ്ത് കേസിന്റെ എണ്ണം തികച്ച്‌ ജാമ്യത്തില്‍ വിടേണ്ട സാഹചര്യമാണ് നിലവില്‍. എസ്‌പിമാരുടേയും ഐപിഎസ് ഉദ്യോഗസ്ഥരുടേയും ഇടയില്‍ ആരാണ് കേമന്‍ എന്നുള്ള കിടമത്സരമാണ്. അതിന് വേണ്ടി കൂടുതല്‍ കേസുകള്‍ തങ്ങളുടെ പരിധിക്കുള്ളില്‍ ഉണ്ടാക്കാന്‍ എസ്‌എച്ച്‌ഒമാര്‍ക്കും ഡിവൈഎസ്‍പിമാര്‍ക്കും മുകളില്‍ സമ്മര്‍ദ്ദമുണ്ട്.

അത് സഹിക്കാതെ വരുമ്പോള്‍ മറ്റൊരു രീതിയില്‍ ജനങ്ങളുടെ മേല്‍ കുതിര കയറേണ്ട അവസ്ഥയിലേക്ക് തങ്ങളെ എത്തിക്കുന്നു. ദിവസവും ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെ എസ്‌എച്ച്‌ഒമാര്‍ക്ക് വിമുഖതയാണ്. തലേ ദിവസം എത്ര കേസെടുത്തു ? ഇന്ന് എത്ര കേസെടുക്കാന്‍ ഉദ്ദേശിക്കുന്നു എന്നുള്ള ചോദ്യമാണ് യോഗത്തില്‍. ലീവ് ചോദിക്കുമ്പോള്‍ എത്ര എന്‍ഡിപിഎസ് കേസെടുത്തു എന്നാണ് എസ്‍പി ചോദിക്കുക – വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

ഐപിഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ എത്തിയെന്നും അതിന്റെ ഫലമായിട്ടാണ് ജനങ്ങള്‍ക്കുമേല്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യേണ്ടി വരുന്നതെന്നും തുറന്നു പറയുകയാണ് പോലീസുകാര്‍. പോലീസ് സ്‌റ്റേഷനുകളിലെ മര്‍ദ്ദനങ്ങള്‍ പതിവായതോടെ പോലീസുകാര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹത്തില്‍ ഉയരുന്നത്. കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടുന്നതില്‍ കുറഞ്ഞ് ശിക്ഷ നല്‍കരുതെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നു. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കാനിരിക്കെയാണ് പോലീസുകാരുടെ സന്ദേശം പുറത്തുവന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
————————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
—————————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  702555 3033 / 0468 295 3033 / mail – [email protected]
——————————–
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...