പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളായ ഓവർസീസ് ഇൻഡ്യൻ കൺകൾച്ചറൽ കോൺഗ്രസ്, ഇൻഡ്യൻ കൾച്ചറൽ ആട്സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രവാസി സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റുമായ സാമുവൽ കിഴക്കുപുറം പ്രവാസി തെരഞ്ഞെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി, ഇൻ കാസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനുമാൻ രാജു കല്ലുംപുറം അദ്ധ്യക്ഷത വഹിച്ചു.
പാർലമെന്റ് പ്രചരണ സമിതി ചെയർമാൻ ബിനു കുന്നന്താനം, മാത്യു കൺവീനർമാരായ മാത്യൂസ് വാളക്കുഴി, തോമസ് കാട്ടുപറമ്പിൽ, രാധാമണി സോമരാജൻ, മനേഷ് സന്തോഷ് ജോർജ്, ജോബിൻ.വി. തോമസ്, ജോജി.കെ തോമസ്, എം.വിസോമരാൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫിന് അനുകൂലമായി നാട്ടിൽ എത്തിയിട്ടുള്ള പ്രവാസികളും അവരുടെ കുടുംബാഗങ്ങളും വോട്ടു ചെയ്യണമെന്ന് പ്രവാസി സംഗമം അഭ്യർത്ഥിച്ചു. ആന്റോ ആന്റണിയുടെ വിജയത്തിനായി നാട്ടിലുള്ള പ്രവാസികളായ ഒ.ഐ.സി.സി, ഇൻ കാസ് പ്രവർത്തകർ ബൂത്തുകൾ കേന്ദ്രീകരിച്ച് ഗൃഹ സമ്പർക്ക പരിപാടി നടത്തുന്നതിന് പ്രവാസി സംഗമത്തിൽ തീരുമാനിച്ചു.