പത്തനംതിട്ടയിൽ യുവതിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി  കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആടിനെ മോഷ്ടിച്ചതിന് പിടിയിലായയാള്‍ യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസില്‍ അറസ്റ്റില്‍. തിരുവല്ല യമുനാനഗര്‍ ദര്‍ശനഭവനം സ്റ്റോയി വര്‍ഗീസി(30)നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി. മാത്യു(പ്രവീണ്‍-37)വിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ജൂണ്‍ മൂന്നിന് വൈകിട്ട് നാലിന് കടമാങ്കുളം ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍നിന്ന് യുവതിയെ ബസലേലും സ്റ്റോയിയും ചേര്‍ന്ന് ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി.

പിന്‍സീറ്റിലിരുന്ന് ബസേലേല്‍ കഞ്ചാവെടുത്ത് വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈസമയം സ്റ്റോയി വര്‍ഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പരാതി കിട്ടിയ കീഴ്വായ്പൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആടുകളെ മോഷ്ടിച്ചുകടത്തിയ കേസില്‍ സ്റ്റോയി അറസ്റ്റിലായത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന ഇയാളെ കോടതിയുടെ അനുവാദത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസലേലിനെ വീട് വളഞ്ഞാണ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്വായ്പ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ്.ഐ.മാരായ സതീഷ് ശേഖര്‍, പി.പി. മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...