റിയാദ് : സൗദി അറേബ്യയിൽ പോസ്റ്റ് ഓഫീസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ, ഇറക്കൽ എന്നിവ ഒഴികെയുള്ള 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പിലാക്കാൻ മേഖലയിലെ കമ്പനികൾക്ക് നൽകിയ സമയം ഞായറാഴ്ച അവസാനിച്ചു.
തപാൽ സേവനങ്ങൾ, ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള ഡെലിവറി, പ്രാദേശികവും അന്തർദ്ദേശീയവുമായ പാഴ്സൽ ഗതാഗതം, ലോക്കൽ, ഇന്‍റർനാഷണൽ എക്സ്പ്രസ് മെയിൽ, പാഴ്സൽ ഗതാഗതം, പോസ്റ്റൽ പാഴ്സലുകൾ കൈകാര്യം ചെയ്യൽ, മെയിൽ റൂം മാനേജ്മെന്‍റ് എന്നിവയ്ക്കായി സ്വദേശികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി. നേരത്തെ, സിഇഒ മേഖലയിൽ 100 ശതമാനം സ്വദേശിവൽക്കരണവും ഉന്നത മാനേജ്മെന്‍റ് സ്ഥാനങ്ങളിൽ 70 ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ പ്രോത്സാഹനവും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]