വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശരംകുത്തിയിലെ ക്യൂ കോംപ്ലക്സില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്യൂ കോംപ്ലക്സില്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വിവിധ ഭാഷകളിലുള്ള അനൗണ്‍സ് മെന്‍റ് സംവിധാനം അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്യൂ കോംപ്ലക്സുകളുടെ ഉപയോഗം സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിവിധ ഭാഷകളിലാകും അനൗണ്‍സ്മെന്റ്. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ശരണപാതയില്‍ എട്ടുബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്സുകളും വിശാലമായ നടപ്പന്തലുമുണ്ട്. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ നടപ്പന്തലില്‍ നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്യൂ സംവിധാനവുമുണ്ട്. ഇതിനുപുറമെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഇവിടെ ഒരു നിര ഒഴിച്ചിട്ടിട്ടുമുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട് . ഭക്ഷണശാലകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനമായി. ഇന്നലെ (ഡിസംബര്‍ 20) വരെയുള്ള കണക്കനുസരിച്ച് ഇത്തവണ മരിച്ചത് 24 തീര്‍ത്ഥാടകരാണ്.

ഭൂരിഭാഗം പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് അവ ഉപയോഗിക്കണമെന്നും ഇക്കാര്യം ഓര്‍മ്മിപ്പാകാനായി വിവിധ സ്ഥലങ്ങളില്‍ ഇടവിട്ട് അനൗണ്‍സ്മെന്റ് നല്‍കാനും യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്ക് അവശ്യഘട്ടങ്ങളില്‍ ആരോഗ്യവകുപ്പ്, കേരള പോലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടാവുന്നതാണ്. നടപ്പാതകളിലും മറ്റും തീര്‍ത്ഥാടകര്‍ക്ക് തടസമുണ്ടാക്കിയ മരച്ചില്ലകളെല്ലാം നിലവില്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഭക്തര്‍ക്ക് സുരക്ഷിതമായി വിരിവക്കാനുള്ള സൗകര്യം ആവശ്യത്തിനുോണ്ടെന്നും യോഗം വിലയിരുത്തി.

സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍, അസി. സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഡ്യൂട്ടി മജിസ്ട്രേറ്റ് റ്റി. മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...