‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭത്തെ താറടിക്കാൻ പ്രചാരണം വ്യാപകം. പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണെന്ന ബിജെപിയുടെ വാദം ബലപ്പെടുത്താൻ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകളാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിനു പ്രക്ഷോഭക്കാർ കല്ലെറിഞ്ഞുവെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന വിഡിയോ അക്കൂട്ടത്തിലൊന്നാണ്. ഇവർ കുട്ടികളല്ല, ഗുണ്ടകളാണെന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ബിജെപിയുടെ മുൻ രാജ്യസഭാംഗവും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രേഖ ശർമ ഈ വിഡിയോ പങ്കുവച്ചത്. ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയും ഇതേ വിഡിയോ പോസ്റ്റ് ചെയ്തു. സിജെപി പ്രവർത്തകർ നടത്തിയ അക്രമമെന്ന തരത്തിൽ ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വിഡിയോ നൽകിയിട്ടുണ്ട്.

യഥാർഥത്തിൽ ഈ വിഡിയോ ബിഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ്. സംസ്ഥാന പോലീസിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയ്ക്കു പോകാൻ കാത്തുനിന്ന ഉദ്യോഗാർഥികൾ ട്രെയിൻ വൈകിയതിൽ പ്രകോപിതരായി കല്ലെറിയുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹൈഡ്രജൻ ട്രെയിനിനു നേരെ കല്ലേറുണ്ടായിട്ടില്ലെന്നും സർവീസ് മുടങ്ങിയിട്ടില്ലെന്നും നോർത്തേൺ റെയിൽവേ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി

0
ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ്...

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം : പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യത്തിന് വളം...

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം നടത്തുമെന്നും...

അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു

0
തൃശ്ശൂർ: തൃശ്ശൂർ അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന്...