പത്തനംതിട്ട : രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യത്തിന് വളം ലഭ്യമാക്കാതെയുമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഡി.സി.സി.പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ കര്‍ഷക അതിജീവനസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാതെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്‍റ് പറഞ്ഞു.
രാജ്യത്തെ പ്രധാനമന്ത്രിക്ക് കര്‍ഷകരെയും സാധാരണ ജനങ്ങളെയും കാണാന്‍ കഴിയുന്നില്ലെന്നും രാജ്യത്തെ കുത്തക മുതലാളിത്തത്തിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വളത്തിന് വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ വളം സബ്സിഡി നിര്‍ത്തലാക്കി. കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉണ്ടാക്കിയ കരിനിയമങ്ങളിലൂടെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അടിമുടി ആത്മഹത്യയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ.ടി.എച്ച്.സിറാജ്ജുദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ.സുരേഷ് കോശി, പഴകുളം സതീഷ്, ജോസ് പെരിങ്ങാനാട്, ജി.അനില്‍ കുമാര്‍, ജോജി ഇടയ്ക്കുന്നില്‍, ഡി.സി.സി.ഭാരവാഹികളായ എ.സുരേഷ്കുമാര്‍, സാമുവല്‍ കിഴക്കുപുറം, മാത്യു ചെറിയാന്‍, അബ്ദുള്‍കലാം ആസാദ്, സാജു മാത്യു, ജോജി കഞ്ഞിക്കുഴി, സലിം പെരുനാട്, റഹീം കുട്ടി, രവീന്ദ്രന്‍, അഷ്റഫ് അപ്പാകുട്ടി, കെ.എന്‍.രാജന്‍, മണ്ണില്‍ രാഘവന്‍, അഡ്വ.എസ്.ടി.ഷാജി കുമാര്‍, അഡ്വ.ഷാജി കുളനട, ജോസ് ഇല്ലിരിക്കല്‍, ഷൂജ, അഡ്വ.ജോസ് തോമസ്, ജോര്‍ജ്ജ് ജോസഫ്, ശ്രീകുമാര്‍ ഇളമണ്ണൂര്‍, ജേക്കബ് ഫിലിപ്പ്, എബ്രഹാം സാമുവല്‍, അംജിത് അടൂര്‍, ജി.എസ്.സന്തോഷ്കുമാര്‍, വേണുകുമാരന്‍ നായര്‍, തോമസ് എബ്രഹാം, ഇ.എസ്.നജുമുദീന്‍, സാം, മുരളീധരന്‍ നായര്‍, ടി.ഡി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
































