കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക തീരുമാനം നാളെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി. തന്ത്രിസ്ഥാനത്ത് രാജീവര് തുടരണമോ എന്നതിൽ നിർണായക തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ എടുക്കും. തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം. കണ്ഠര് രാജീവരുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് ഹൈക്കോടതിയുടെ നിലപാട് തേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...