പത്തനംതിട്ട : ‘എം ടി യെ തേടി’ എന്ന കുട്ടികളുടെ കഥാസമാഹാരവുമായി പള്ളിക്കൂടം ടിവി. പള്ളിക്കൂടം ടി വിയുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിന്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന സ്കൂൾ കലോത്സവ നഗറിൽ വെച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, എസ് സി ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ് എസ് ഐ ഈ ടി ഡയറക്ടർ എ അബുരാജ് പള്ളിക്കൂടം ടിവി ചീഫ് എഡിറ്റർ എൽ സുഗതൻ തുടങ്ങിയവർ പങ്കെടുത്തു. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളത്തിലെ സ്കൂൾ കുട്ടികളുടെ പേരിൽ ഒരു കഥാസമാഹാരം പുറത്തിറങ്ങുന്നതെന്ന് പള്ളിക്കൂടം ടി വി ചീഫ് എഡിറ്ററും സംസ്ഥാന അധ്യാപക- വനമിത്ര അവാർഡ് ജേതാവുമായ എൽ സുഗതൻ പറഞ്ഞു.
വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും പൊതുവിദ്യാലയങ്ങളെയും ലോക ജനതയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പള്ളിക്കൂടം ടിവി പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ഭാഗമായി കഴിഞ്ഞ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വെച്ച് സംഗീതാഭിരുചിയുള്ള അധ്യാപകരേയും വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് പള്ളിക്കൂടം ടിവി മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചിരുന്നു. ഗാനാലാപന മത്സരം നടത്തിയായിരുന്നു ഇതിലേക്ക് കുട്ടികളെയും അധ്യാപകരെയും തെരഞ്ഞെടുത്തിരുന്നത്. സാഹിത്യാ ഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുക എന്നതാണ് പള്ളിക്കൂടം ടിവിയുടെ ഇപ്പോഴത്തെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളിലെ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന എഴുത്തിൽ താല്പര്യം ഉള്ള കുട്ടികളിൽ നിന്നും അവരെഴുതിയ കഥകൾ ആയിരം വാക്കുകളിൽ കഴിയാത്ത തരത്തിൽ ടെക്സ്റ്റ് മെസ്സേജ് ആയിട്ടാണ് അയച്ചു തരേണ്ടത്. അതിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന കൃതികളാണ് പ്രസിദ്ധീകരിക്കുന്നത്. 2025 ഫെബ്രുവരി 10 ആണ് രചനകൾ കിട്ടേണ്ട അവസാന തീയതി.രചനകൾ അയക്കേണ്ട ഫോൺ 9496241070, 70345 72118