Friday, May 2, 2025 1:56 pm

ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് പ്രതി തഴവ തെക്കുംമുറി മേക്ക് തട്ടേക്കാട് കിഴക്കേ തറയിൽ തുളസീധരനെ (64) കൊലപ്പെടുത്തിയത്. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ പ്രതി വീട്ടിന് വെളിയിലേക്ക് വിളിച്ചിറക്കി നീ എനിക്കെതിരെ അപവാദപ്രചാരണം നടത്തുമോടാ എന്ന് ചോദിച്ചു കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ ബി കെ ഭവനിൽ ഭാസ്കരൻ മകൻ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ ( 34) ആണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജയകുമാർ കെ കെ, നിയാസ് എ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ എസ് ഐ സാജു ആയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫിലിപ്പീൻസില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം

0
ഫിലിപ്പീൻസ്: ഫിലിപ്പീൻസില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം. വടക്കൻ...

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങ് ; പ്രതികരിച്ച് മുൻ തുറമുഖ മന്ത്രി കെ ബാബു

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുൻ തുറമുഖ മന്ത്രി...

ഹമാസ് മോചിപ്പിച്ച യുവതിയെ തെല്‍ അവീവ് ഫിറ്റ്‌നസ് ട്രയിനര്‍ പീഡിപ്പിച്ചതായി പരാതി

0
തെല്‍ അവീവ്: തെല്‍ അവീവിലെ പ്രസിദ്ധനായ ഫിറ്റ്‌നസ് ട്രയിനര്‍ക്കെതിരെ പീഡന പരാതിയുമായി...

രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗ്ഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു ; എം.എല്‍.എ...

0
റാന്നി : രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗ്ഗം തൊഴിലാളി വിരുദ്ധ...