വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം അനിവാര്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പട്ടികയിലുള്ള മരണപ്പെട്ടവരുടെയും മണ്ഡലങ്ങളില്‍ നിന്നും മാറിയവരെയും കണ്ടെത്തി ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം. പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം പൂര്‍ത്തിയാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടിക ബന്ധപ്പെട്ട മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഇരട്ടിപ്പ് കേസുകള്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബി.എല്‍.ഒമാരെ അറിയിച്ച് ഒഴിവാക്കി എന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.

മരണപ്പെട്ടവര്‍, സ്ഥലംമാറിപ്പോയവര്‍ എന്നീ കേസുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.അജയകുമാര്‍, എ.അബ്ദുള്‍ ഹാരിസ്, ആര്‍. ജയകൃഷ്ണന്‍, വിപിന്‍ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയില്‍, ബി. ഷാഹുല്‍ ഹമീദ്, ദീപു ഉമ്മന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...