വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി. മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് വി ഡി സതീശനെന്ന് എഎ റഹീം എം പി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും മെറ്റ നൽകുന്ന സംരക്ഷണം എങ്ങനെ വിഡി സതീശന് ലഭിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും റഹീം എം പി പറ‍ഞ്ഞു. കോൺഗ്രസ് സതീശനെ തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. അതോ കോൺഗ്രസും അറിഞ്ഞുകൊണ്ടാണോ ഈ നടപടി. ദേശീയതലത്തിൽ മെറ്റയെ വിമർശിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് കേരളത്തിൽ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സതീശനും മെറ്റക്കും തമ്മിലെ ബ്രിഡ്ജിംഗ് എന്താണെന്നും എഎ റഹീം എം പി ചോദിച്ചു.ഒരുപാട് പുസ്തകം വായിക്കുന്ന ആളല്ലേ, പഴയ ചരിത്രങ്ങൾ ഒന്നും പൊടി തട്ടി എടുത്തൊന്നും വായിക്കേണ്ട, സമീപകാല ജന്തർ മന്ദിർ സമരം മാത്രം നോക്കിയാൽ മതി. മോദിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തിട്ട് എന്തായി. അവസാനം മന്ത്രിക്ക് രാജി വെക്കേണ്ടി വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ വിഡി സതീശനും തനിക്കെതിരായ വിമർശനങ്ങൾ സംഘപരിവാർ ബന്ധങ്ങൾ ഉപയോഗിച്ച് മെറ്റയെ കൊണ്ട് നീക്കം ചെയിപ്പിച്ചാൽ സുരക്ഷിതനായി എന്ന് വിചാരിക്കേണ്ടെന്നും റഹീം എം പി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നും എ എ റഹീം എം പി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായി വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റലിയിലേക്ക് ഒരു പാലം ഉണ്ടാക്കി. അതുകൊണ്ട് സുരക്ഷിതനാണെന്ന് കരുതരുത്. എംഡിഎംഎ കേസിനെ കുറിച്ച് പറഞ്ഞത് ആദ്യ കള്ളം. മെറ്റയെ കുറിച്ച് പറഞ്ഞത് രണ്ടാമത്തെ കള്ളമാണെന്നും അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...