ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്തുവാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് ഇതോടെ പരിഹരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മെഡിക്കൽ ആന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.വി, പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.വിനീത്.വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളുമായി ഏകോപിച്ചാണ് സെല്ലിന്റെ പ്രവർത്തനം. സ്‍പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള എല്ലാ ഡോക്ടർമാരുടെയും സീനിയോറിറ്റിയും സ്ഥാനക്കയറ്റവും സംബന്ധിച്ച വിഷയങ്ങൾ ഈ വർഷം ഡിസംബറിന് മുമ്പ് തീർപ്പാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...