തിരുവനന്തപുരം : ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ഇടയിൽ മദ്യ ലഹരിയിൽ അസഭ്യം വിളിയും ആക്രമണവും. മറ്റൊരാളെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞ ഗൃഹനാഥനെ വഴിയിൽ കാത്ത് നിന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കല്ലറ മിതൃമ്മല മാടൻകാവ് സ്വദേശി ജിനേഷ്(40) ആണ് പിടിയിലായത്.
മിതൃമ്മല തൂങ്ങയിൽ ലക്ഷംവീട് കോളനിയിൽ മണിലാലി(47)നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ജിനേഷ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി കല്ലറ മാടൻകാവ് ജങ്ഷനിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. മദ്യലഹരിയിൽ ഇവിടെ എത്തിയ ജിനേഷ് സ്ഥലത്ത് ഉണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും കത്തി വീശി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത മറ്റൊരാളെ ജിനേഷ് കുത്താൻ ഓടിച്ചതായി പൊലീസ് പറയുന്നു. ഇത് കണ്ട മണിലാൽ ജിനേഷിനെ തടയുകയും പിടിച്ചുമാറ്റിവിടുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ ജിനേഷ് ശനിയാഴ്ച പുലർച്ചെ വരെ മാടൻകാവ് പാൽ സൊസൈറ്റിക്കു മുന്നിൽ കാത്തുനിന്ന് ഗാനമേള കഴിഞ്ഞു മടങ്ങിയ മണിലാലിനെ കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൈയ്ക്കും തലയിലും മുതുകിലും ഗുരുതര പരിക്കേറ്റ മണിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആക്രണത്തിൽ മണിലാലിനു തലയിൽ 18 തുന്നൽ ഉള്ളതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് രക്ഷപെട്ട ജിനേഷിനെ പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ്.ഐ.മാരായ രാജേഷ്, രാജൻ, നസിം, സി.പി.ഒ.മാരായ ബിനു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ജിനേഷിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.