ഒമ്പതാംക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി : സംഭവം ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ. വിഷയം ഗൗരവതരമെന്ന് കമ്മീഷൻ അറിയിച്ചു. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് വരുന്നത് കൂടുതൽ വിപത്തുകൾ ഉണ്ടാകുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മാധ്യമ വാർത്തയിൽ പ്രതികരിക്കവെയാണ് മനുഷ്യാവകാശ കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാൽ പോലീസുമായും എക്സൈസുമായും ചേർന്ന് ബോധവൽക്കരണ നടപടികൾ ശക്തമാക്കുമെന്നും കമ്മിഷൻ അറിയിച്ചു. ഈ വിഷയത്തിൽ വെട്ടുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. പുറത്തുള്ളവർക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പോലീസ് അവഗണിച്ചതായി ആരോപിച്ച് വിദ്യാർത്ഥിയുടെ അയൽവാസി രംഗത്തെത്തി. സ്കൂളിലും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മെഡിക്കൽ കോളജ് പോലീസ് വിഷയം അന്വേഷിക്കാൻ തയ്യാറായില്ല. സ്കൂൾ അധികൃതർ പെൺകുട്ടിയെ മൂന്ന് മാസം മാറ്റിനിർത്തി. പെൺകുട്ടിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കഞ്ചാവ് സഹിതമാണ് പരാതി നൽകിയത്. പരാതി നൽകാൻ പെൺകുട്ടിയുടെ ഉമ്മയോടൊപ്പം സ്‌റ്റേഷനിലും സ്കൂളിലും പോയിരുന്നുവെന്നും അയൽവാസി മാധ്യമങ്ങളോട് വ്യക്തമാക്കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...