കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന് പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പിഎംഎഫ്എംഇ) നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന് പുരസ്‌കാരം. പദ്ധതിയിൽ സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു നൽകി.പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു.

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപ അനുവദിച്ചു.കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ, അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്‌കരണം എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ഒരു കോമൺ ഇൻകുബേഷൻ സെന്റർ കഴിഞ്ഞ വർഷം സ്ഥാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...