തിരുവനതപുരം : രണ്ടാം ലോക്ക്ഡൗണിൽ പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ അടക്കം, 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പോലീസ് കേസെടുത്തത്. പിഴതുകയും, കേസുകളുടെ എണ്ണവും, കേരളാ പോലീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ക്വാറന്റീൻ ലംഘനം, ആൾക്കൂട്ടങ്ങൾ ,നിയന്ത്രണ ലംഘനം, തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വെബ്‌സൈറ്റിൽ ഈ കണക്കുകൾ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗൺ കാലത്ത് പോലീസ് പിരിച്ച തുകയുടെ ആകെ കണക്ക് ലഭ്യമായത്.
രണ്ടാം ലോക്ക്ഡൗണിൽ ; പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ
RECENT NEWS
Advertisment