അബുദാബി: സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞ സ്ഥാപനങ്ങൾ പൗരൻമാരോട് നാഫീസ് പദ്ധതിക്ക് കീഴിലും തൊഴിൽ കരാറിലുമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശിവത്കരണത്തിന്റെ പേരിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്നാണ് മുന്നറിയിപ്പ്. വേതന സംബന്ധമായ നിയമലംഘനങ്ങൾ, വഞ്ചന തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ അടുത്തിടെ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സഹപ്രവർത്തകരേക്കാൾ കുറഞ്ഞ വേതനം പൗരന് നൽകുക, അല്ലെങ്കിൽ നാഫീസിൽനിന്ന് പ്രയോജനം നേടുന്നതിന്റെ പേരിൽ പൗരന്റെ വേതനം കുറക്കുക തുടങ്ങി വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കാൻ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയെടുക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.