Monday, May 20, 2024 10:09 pm

യുഎഇയില്‍ കൊവിഡ് ബാധിതരില്‍ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിതരില്‍ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ് വക്താവ്. ചെറുപ്പക്കാര്‍ക്ക് രോഗം ബാധിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് യുഎഇയില്‍ 2,20,000 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ പ്രായക്കാരുടെയും സാമ്പിളുകള്‍ എത്തുന്നെങ്കിലും പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ 22 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവരുടേതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

ആരോഗ്യ പ്രതിരോധ ശേഷി കൂടുതലുള്ളതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുമുണ്ട്. അതേസമയം ചെറുപ്പക്കാരില്‍ വൈറസ് പടരുന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നുണ്ട്. 47 വയസുള്ള അറബ് വനിതയാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ മരിച്ചത്. യുഎഇയിലെ കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ ഒരു ദിവസം ലഭിക്കുന്ന 200 സാമ്പിളുകള്‍ എന്നത് 1000 വരെയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള ടെസ്റ്റുകള്‍ നടത്തിയാണ് അത് സ്ഥിരീകരിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തുവിടും.

ദുബായിലെ അണുനശീകരണ യജ്ഞം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും നഗരം നിശ്ചലമായി. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ദുബായി നെയ്ഫില്‍ തൊഴിലാളിളുടെ താമസയിടങ്ങളിലെത്തിയുള്ള വൈദ്യ പരിശോധന തുടരുകയാണ്. വൈറസ് മൂന്നാഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടന്നതോടെ ഒമാനില്‍ നിയന്ത്രണം കടുപ്പിച്ചു. കൊവിഡ് കാലയളവില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാന്‍ മജ്‌ലിസ് അല്‍ ശൂറ ഉത്തരവിട്ടു. ക്വാറന്റെയിന്‍ കാലയളവില്‍ ജോലിക്കു ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം...

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്

0
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്. എട്ട്...

പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

0
കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം...

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ് ; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ...