Monday, May 5, 2025 11:16 am

കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന്റെ പരിസരത്ത് മണ്ഡലകാല ഒരുക്കങ്ങൾ ഒന്നുമായില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന്റെ പരിസരത്ത് മണ്ഡലകാല ഒരുക്കങ്ങൾ ഒന്നുമായില്ല. ക്ഷേത്രത്തിന്റെ ആൽത്തറ മണ്ഡപത്തിൽ നടക്കാറുള്ള ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തൽ തയ്യാറാക്കുന്ന ജോലികൾ മാത്രമാണ് ഇത്തവണ ആരംഭിച്ചിട്ടുള്ളത്.  ഇവർക്കായി ശുചിമുറി സൗകര്യം പോലും ഒരുക്കിയിട്ടില്ല. ആൽത്തറ മണ്ഡപത്തിൽ 41 ദിവസവും പൂജയും ഭജനയും ഉൾപ്പടെ ഭക്തരുടെ വഴിപാടായി നടക്കുന്നുണ്ട്. ആൽത്തറ മണ്ഡപത്തിലും സേവാസംഘ മന്ദിരത്തിലും ക്ഷേത്രം ഓഡിറ്റോറിയത്തിലും ഇവർക്ക് വിശ്രമിക്കുന്നതിന് സൗകര്യങ്ങൾ ക്ഷേത്ര കമ്മിറ്റിയാണ് ഒരുക്കുന്നത്. കിഴക്കേ ആൽത്തറ മണ്ഡപത്തിന് മുൻപിലായി കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തോഫീസിനോടുചേർന്നുള്ള ക്ഷേത്രത്തിന്റെ ആറാട്ട് കടവിൽ അയ്യപ്പന്മാർക്കായി സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പതിനൊന്നു വർഷം മുമ്പ് ജില്ലാപഞ്ചായത്ത് കലഞ്ഞൂരിൽ ഇടത്താവളം നിർമാണത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം സംബന്ധിച്ച തർക്കം കാരണം ഫണ്ട് നഷ്ടമായി. പുനലൂരിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമധ്യേ കലഞ്ഞൂർ കിഴക്കേ ആൽത്തറ മണ്ഡപത്തിന് സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുള്ളതിനാലാണ് ഇവിടെ തീർത്ഥാടകർ വിരിവെച്ച് വിശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

0
കോട്ടയം : മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി....

പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങും

0
പന്തളം : മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങി വെള്ളിയാഴ്ച...

ഏറ്റുമാനൂരിൽ 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്ന് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന...

മാവര പാടം വെള്ളത്തിൽ മുങ്ങി ; കൊയ്ത്ത് പ്രതിസന്ധിയില്‍

0
പന്തളം : തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ മാവര പാടശേഖരത്തിലെ...