നയ്പിഡോ: ഇന്ത്യയും മ്യാന്മാറും തമ്മിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്തി. രണ്ട് ദിവസത്തെ പര്യടനത്തിനായി മ്യാൻമറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും മ്യാൻമറിന്റെ ചെയർമാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയിങ്ങും തമ്മിൽ തലസ്ഥാനമായ നയ്പിഡോയിൽ ആയിരുന്നു ചർച്ച. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ ശാന്തത നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതിർത്തി കടന്നുണ്ടാകുന്ന അനധികൃത നീക്കങ്ങളും ചർച്ചയിൽ വിഷയമായി.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ മ്യാൻമർ പ്രതിരോധ മന്ത്രി റിട്ട. ജനറൽ മിയ തുൻ ഒയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിന് പുറമെ മ്യാൻമർ നേവി കമാൻഡർ ഇൻ ചീഫ് അഡ്മിറൽ മോ ഓങ്, പ്രതിരോധ വ്യവസായ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാൻ മ്യിന്ത് താൻ എന്നിവരെയും അദ്ദേഹം കണ്ട് സംസാരിച്ചു. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മ്യാൻമറിലെ മുതിർന്ന നേതൃത്വത്തെ അറിയിക്കാൻ സന്ദർശനം അവസരമൊരുക്കിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കൊപ്പം മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവയി ബന്ധപ്പെട്ട വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും അവരവരുടെ അതിർത്തി പ്രദേശങ്ങൾ പരസ്പരം ദ്രോഹിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ലെന്ന് പരസ്പരം ഉറപ്പുനൽകിയതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033