മണിപ്പൂർ അതീവ ജാഗ്രതയിൽ ; ഇന്റർനെറ്റ് നിരോധനം ഈ മാസം 5 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പോലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്.

കലാപബാധിത മേഖലയിൽ നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ രാഹുൽ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തി. കേന്ദ്രമന്ത്രിയുടെ വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി. മണിപ്പൂർ കത്തുമ്പോൾ മുഖ്യമന്ത്രിക്ക് താത്പര്യം നാടകം കളിക്കാനെന്ന് കോൺഗ്രസ് വിമർശിച്ചു. രാഹുൽഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ മണിപ്പൂർ ബിജെപി ഘടകം, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും സമാധാന ശ്രമങ്ങൾക്കായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം എട്ടുവരെ സ്‌കൂളുകൾ അടച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...