തിരുവനന്തപുരം ചെമ്പഴന്തിയിൽ വൃദ്ധന് യുവാക്കളുടെ ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ വൃദ്ധന് യുവാക്കളുടെ ക്രൂരമർദനം. ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. നിതിൻ, അജിൻ, ഷിജിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനം ചോദ്യം ചെയ്തതിനാണ് യുവാക്കൾ മർദിച്ചതെന്ന് അഡ്വൻ ദാസ് പരാതി നൽകി. ആ​ഗസ്റ്റ് നാലിനാണ് സംഭവം ഉണ്ടായത്. യുവാക്കൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ചില വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് അഡ്വൻ ദാസ് കഴക്കൂട്ടം പോലീസിൽ പരാതിയുമായെത്തി. മണിക്കൂറുകൾക്കുള്ളിലാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന യുവാക്കളെ പോലീസ് പിടികൂടിയത്.

മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ അഡ്വൻ ദാസിനോട് പണം ആവശ്യപ്പെടുകയും തരില്ലെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പ്രചരിക്കപ്പെട്ട വീഡിയോകളിൽ അതിക്രൂരമായി യുവാക്കൾ വ്യദ്ധനെ മർദിക്കുന്നത് കാണാം. അന്നേദിവസം അവശനിലയിലാണ് വീട്ടിലെത്തിയതെന്നും തന്റെ സ്വർണമാല യുവാക്കൾ എടുത്തിരുന്നെന്നും അഡ്വിൻ ദാസ് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...