തിരുവനന്തപുരത്ത് വീണ്ടും നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം ; പരാതി നല്‍കിയിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കെതിരെ ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. മരുന്ന് വാങ്ങാൻ പുറത്തുപോയി മടങ്ങവേ വീട്ടിലേക്കുള്ള വഴിയിൽ തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. മകൾക്കൊപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ആക്രമണം നടന്ന് നിമിഷങ്ങൾക്കകം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു.

വീട്ടിലെത്തി മകളോട് വിവരം അറിയിച്ചതോടെ മകൾ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ പോലീസ് മറ്റ് സഹായമൊന്നും നൽകിയില്ല. ഇതോടെ പരാതിക്കാരി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ‌അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....