അപ്പർ കുട്ടനാട്ടിൽ നെൽക്കൃഷിയുടെ വിത പൂർത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുതുവർഷമായിട്ടും അപ്പർ കുട്ടനാട്ടിൽ നെൽക്കൃഷിയുടെ വിത പൂർത്തിയായില്ല. ഇനിയും 450 ഹെക്ടർകൂടി വിതയ്ക്കാനുണ്ട്. ഇവയിൽ നല്ലൊരു ശതമാനം പാടശേഖരങ്ങളും മാന്നാർ, ചെന്നിത്തല മേഖലകളിലാണ്. കാലാവസ്ഥാ മാറ്റവും തുടർന്നുണ്ടായ അതിശക്തമായ മഴയും ബണ്ടുതകർച്ചയുമാണ് കർഷകർക്കു തിരിച്ചടിയായത്. ചെങ്ങന്നൂർ മേഖലയിൽ കൃഷിയോഗ്യമായത് 1742.5 ഹെക്ടർ പാടശേഖരമാണ്. ഇതിൽ 1292 ഹെക്ടറിലായിരുന്നു വിതച്ചത്. വിതച്ച പാടശേഖരങ്ങളിൽ 317 ഹെക്ടറിൽ ഇനി രണ്ടാമതും വിതയ്ക്കണം. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിലും മടവീഴ്ചയിലും വിതച്ചത് നശിച്ചിരുന്നു. കാലാവസ്ഥ തെളിഞ്ഞതോടെ രണ്ടാമതും വിതയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മടവീണു കൃഷിനാശമുണ്ടായ ആലാ പുല്ലാന്താഴം പാടശേഖരത്തിലെ നൂറേക്കറിൽ വീണ്ടും വിതയ്ക്കാൻ പാടശേഖരം ഒരുക്കിത്തുടങ്ങി. ജനുവരി ആദ്യം വിതയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മൂപ്പുകുറഞ്ഞ വിത്ത് കർഷകർ ആവശ്യപ്പെട്ടിരുന്നു. കൃഷിവകുപ്പ് സൗജന്യമായി വിത്ത് രണ്ടാമതു നൽകാമെന്ന ഉറപ്പിലാണ് കർഷകർ കൃഷിയൊരുക്കം തുടങ്ങിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...