വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവം ; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിൻ്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി. നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്പനം ഉണ്ടായത്. വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്പനവും ഇടിമുഴക്കവും, ഭൂകമ്പമല്ലെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ഉരുൾപൊട്ടൽ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങൾ കൂടുതൽ താഴേക്ക് ചരിഞ്ഞിറിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ നിഗമനം. വെള്ളം കയറിയിരിക്കുന്ന പാറക്കൂട്ടങ്ങൾ, കൂടുതൽ സ്ഥിരതയാർന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം നടത്തുന്ന സ്വാഭാവിക പ്രതിഭാസമാണിതെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി. എന്‍എസ്‍സി കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സെന്ററുകളിലൊന്നും ഇന്നലെ ഭൂകമ്പനം റിപ്പോർട്ട് ചെയ്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...