കോന്നി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ഉദ്‌ഘാടനം ശനിയാഴ്‌ച

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ശനിയാഴ്ച (09) ഉച്ചയ്ക്ക് 12 30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. കോന്നി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് രക്തദാതാക്കളെ സ്വീകരിക്കാനായി സജ്ജമായി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ന്റെ ലൈസൻസ് ലഭിച്ചതോടെ പത്തനംതിട്ട ജില്ലയിൽ അടിയന്തിരമായി രക്തവും രക്ത ഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജന പ്രദമാംവിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. കോന്നി മെഡിക്കൽ കോളേജിന്റെ ഘട്ടം I പ്രോജക്ടിലൂടെ 3200 സ്‌കോയർ ഫീറ്റ് വിസ്തൃതിയിലുള്ള ബ്ലഡ് ബാങ്കിന് 3 കോടി രൂപ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച് പൂർത്തീകരിച്ചു. ഇതിൽ ബ്ലഡ് ബാങ്കിലേക്ക് ആവശ്യമായ 85 ലക്ഷം രൂപയുടെ ഉപകരണങ്ങളും

8.5ലക്ഷം രൂപയുടെ ഫർണിച്ചറുകൾ ഉം കെ.എം.എസ്.സി.എൽ സപ്ലൈ ചെയ്തു. ബാങ്കിന്റെ ഇലക്ട്രിക്കൽ & ഫർണിഷിംഗ്ജോലികളും പ്ലാൻ മോഡിഫിക്കേഷൻ ജോലികളും 8.5ലക്ഷം രൂപ ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചു. ഡോക്ടേഴ്സ് റൂം മെഡിക്കൽ എക്സാമിനേഷൻ റൂം ബ്ലഡ് കളക്ഷൻ റൂം ഡോണർ റിഫ്രഷ്മെന്റ് റൂം കോമ്പോണന്റ് സെപറേഷൻ റൂം തുടങ്ങിയവ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ രക്തദാതാക്കളിൽ നിന്നും ശേഖരിക്കുന്ന രക്തം പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ചുവന്ന കോശംഎന്നീ മൂന്നു ഘടകങ്ങളായി വേർതിരിച്ച് ശേഖരിക്കാനും അടിയന്തരമായി ആവശ്യം വരുന്ന രോഗികൾക്ക് നൽകുവാനും സാധിക്കും. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കോന്നി മെഡിക്കൽ കോളേജിലെ ഐസിയു ലേബർ റൂം ഓപ്പറേഷൻ റൂം കാഷ്വാലിറ്റി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും രക്തം എത്തിക്കുവാൻ സാധിക്കും.

രക്തം ദാനം ചെയ്യാനായി എത്തുന്നവർ കൗൺസിലിങ്ങിനും മെഡിക്കൽ പരിശോധനയ്ക്കും വിധേയമാകുകയും തുടർന്ന് ശേഖരിക്കപ്പെടുന്ന രക്തം ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി മലേറിയ സെ ഫിലിംസ് തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഇല്ല എന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ ഉറപ്പാക്കുകയും അങ്ങനെ ഡബ്യു എച്ച് ഒയും എൻ എസിഒയും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷിത രക്തം ഏവർക്കും ലഭ്യമാവുകയും ചെയ്യുന്നു. ഇതോടെ സംസ്ഥാനത്തെ ആധുനിക രക്ത ബാങ്കുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് മാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...