തകഴി : വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ക്ലീൻ കേരള ക്ലീൻ അങ്ങാടി , എന്ന ക്യാമ്പയ്ൻ തകഴി ജംഗ്ഷനിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ് ഉത്‌ഘാടനം ചെയ്തു. ഇതോടൊപ്പം നമ്മുടെ നാട് വൃത്തിയുള്ളതും ഭംഗിയുള്ളതുമായി പരിപാലിച്ചുകൊണ്ടു വരുന്ന തലമുറക്ക് കൈമാറാൻ കഴിയണം എന്നത് മുൻനിർത്തി, വ്യാപാരി വ്യവസായി തകഴി സമിതിയുടെ നേതൃത്വത്തിൽ തകഴി ബ്യൂട്ടിഫിക്കേഷൻ എന്ന പരിപാടി ഫെഡറൽ ബാങ്ക് തകഴി ശാഖയും , സമിതി അംഗങ്ങളും, സ്പോൺസർ ചെയ്ത പുഷ്പ ചെടികൾ, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ നട്ടു ഉദ്ഘാടനം ചെയ്തു. തകഴി വാർഡ് മെമ്പർ മിനി സുരേഷ്, പഞ്ചയത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ജയചന്ദ്രൻ ,ഫെഡ്‌ബാങ്ക് തകഴി ശാഖ മാനേജർ സോണി, വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സെക്രട്ടറി ഫിലിപ്പ് വില്ലേജ് മാൾ, സമിതി യൂണിറ്റ് പ്രസിഡന്റ്, ശാസ്താ വിജയൻ, സെക്രട്ടറി ജിജി ചിത്രം കളക്ഷൻസ്, ഏരിയ കമ്മിറ്റി അംഗം സി രാജു റീവ് സ്റ്റുഡിയോ, യൂണിറ്റ് വൈസ് പ്രസിഡന്റ് മഹേന്ദ്രൻ, അശോകൻ ചുട്ടിസ് എന്നിവർ ആശംസയർപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.