Tuesday, July 8, 2025 5:58 am

കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

കോന്നി : 55.5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. കലഞ്ഞൂർ കൊട്ടന്തറയിൽ ആണ് പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത്‌ 5 സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13, 15, 16, വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന ഇടത്തറ സബ്‌സെന്റർ ദീർഘ നാളായി കൊട്ടന്തറ അംഗൻവാടിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും.

ഗ്രാമ പഞ്ചായത്ത്‌ എഞ്ചിനീയറിങ് വിഭാഗത്തിനാണ്‌ നിർവഹണ ചുമതല. വെയ്റ്റിംഗ് ഏരിയ, ഇങ്കുബേഷൻ റൂം പരിശോധന മുറി, ശുചി മുറി എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്. കോന്നി മണ്ഡലത്തിൽ പുതിയതായി 8 ആരോഗ്യ ഉപ കേന്ദ്രങ്ങളാണ് 55.5 ലക്ഷം രൂപ ചിലവിൽ പുതിയതായി നിർമ്മിക്കുന്നത്. കലഞ്ഞൂർ കൊട്ടൻതറയിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷയാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി...

ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണൾഡ്...

0
വാഷിംഗ്ടണ്‍ : വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ...

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...