കരിയിലമുക്ക് പാലം ഉദ്ഘാടനം ഫെബ്രുവരി 16ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന്. ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും കൂടിയായ വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് കരിയിലമുക്ക് പാലം യാഥാര്‍ഥ്യമായത്. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും മാവേലിക്കര-കോഴഞ്ചേരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ജില്ലാ പാതയാണ് കുമ്പനാട് – ആറാട്ടുപുഴ റോഡ്. ഈ റോഡ് ഉന്നത നിലവാരത്തില്‍ ബിഎം ആന്റ് ബിസി ടാറിംഗ് നടത്തി തുറന്നുകൊടുത്തിരുന്നു. കരിയിലമുക്ക് പാലം കൂടി യാഥാര്‍ഥ്യമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ സുഗമമാകും.

കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 1962ല്‍ പണികഴിപ്പിച്ച കരിയിലമുക്ക് പാലം കാലപ്പഴക്കത്താല്‍ വാഹന ഗതാഗതം സാധ്യമാകാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിരുന്നു. പാലത്തിന്റെ മധ്യഭാഗത്ത് ഡെക്ക് സ്ലാബിന് വിള്ളല്‍ വീണ് സ്ലാബ് താങ്ങി നിര്‍ത്തിയിരിക്കുന്ന ബീമുകളില്‍ കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഭാരമുള്ള വാഹനം കടത്തി വിടാന്‍ കഴിയുമായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടത്. മന്ത്രിയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം പുനര്‍ നിര്‍മിക്കുന്നതിന് 1.7 കോടി രൂപ അനുവദിച്ച് ഉത്തരവിട്ടിരുന്നു.

ഈ പാലം സിംഗിള്‍ സ്പാന്‍ ഇന്റഗ്രേറ്റഡ് സ്ലാബ് ബ്രിഡ്ജ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയോടുകൂടി മൊത്തം 11 മീറ്റര്‍ വീതിയും 12 മീറ്റര്‍ സ്പാനും ഉണ്ട്. പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷന്‍ ആയിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇരുകരകളിലും ആവശ്യമായ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് പാലത്തിലേക്കുള്ള പ്രവേശന പാത 200 മീറ്റര്‍ നീളത്തില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത്, നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...