Friday, April 19, 2024 2:36 pm

കുരമ്പാല – മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം ഏറ്റെടുക്കാത്ത സ്ഥിതിയായിരുന്നു. മൂന്നാമത് വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ പത്ത് ശതമാനം അധികമായാണ് കരാറുകാര്‍ ടെന്‍ഡര്‍ പിടിച്ചത്. അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നിര്‍മാണം ആരംഭിക്കാന്‍ ധാരണയായത്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലാണ് ടാറിംഗ് വിഭാവനം ചെയ്തിട്ടുളളത്. റോഡില്‍ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്നതും കലുങ്കുകള്‍, ചപ്പാത്തുകള്‍, ഐറിഷ് ഡ്രെയിന്‍, ട്രാഫിക് സുരക്ഷാമുന്നറിയിപ്പുകള്‍ എന്നിവയും പദ്ധതിയില്‍ ഉണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭ്യര്‍ഥിച്ചത് പ്രകാരമാണ് അഞ്ചു കോടി രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചത്.

ചടങ്ങില്‍ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ശോഭനാകുമാരി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. റസിയ, സിപിഐഎം ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍, എല്‍ഡിഎഫ് മുന്‍സിപ്പല്‍ കണ്‍വീനര്‍ കെ.സി. സരസന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ബി. പ്രദീപ്, സിപിഐ ജില്ലാകമ്മറ്റി അംഗം കെ. രാജേന്ദ്രന്‍, സിപി ഐ ലോക്കല്‍ സെക്രട്ടറിമാരായ എസ്. രാജേന്ദ്രന്‍, എസ്. അജയകുമാര്‍, പിഡബ്ല്യുഡി അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍

0
കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കെ.ജി....

‘ജെസ്ന ഗർഭിണിയല്ലെന്ന് പരിശോധനയിൽ വ്യക്തം ; രക്തംപുരണ്ട വസ്ത്രം പോലീസ് കണ്ടെടുത്തിട്ടില്ല’ : സിബിഐ...

0
തിരുവനന്തപുരം : പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന...

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് ; കെ സുധാകരൻ

0
തിരുവനന്തപുരം : കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത്...

കേരളത്തിലെ 8 മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ് കാസ്റ്റിങ് ; തെരഞ്ഞടുപ്പ് തത്സമയം കാണാം

0
കൊച്ചി: സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ...