Sunday, April 20, 2025 5:58 am

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം 23 ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 23 ന് വൈകിട്ട് 3 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും. ആശുപത്രിക്ക് മൂന്നാമതൊരു കെട്ടിടം കൂടി വരുന്നതോടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്താൻ ആകും. കേവലം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം മാത്രം ഉണ്ടായിരുന്ന റാന്നി താലൂക്ക് ആശുപത്രിയെ ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളോടുള്ള ആശുപത്രിയാക്കി മാറ്റിയതിനു പിന്നിൽ മാറിമാറി വന്ന എൽഡിഎഫ് സർക്കാരുകളുടെ അകമഴിഞ്ഞ പ്രോത്സാഹനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണം നടത്തിയിരുന്ന എൽഡിഎഫ് ഭരണസമിതിയാണ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 25 സെൻറ് സ്ഥലം കൂടി അധികമായി വാങ്ങി നൽകിയത്.

ശബരിമലയുടെ ഏറ്റവും അടുത്ത് കിടക്കുന്ന താലൂക്ക് ആശുപത്രി എന്ന നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വാർഡും തുറക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കഴിയും. ഇതോടെ ജില്ലയിലെ തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായി റാന്നി താലൂക്ക് ആശുപത്രി മാറും 13. 24 കോടി രൂപ ചിലവഴിച്ച് കിഫ്ബിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സർക്കാർ സ്ഥാപനമായ ഹൈറ്റ്സിനാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ സ്ഥലം കൂടാതെ കൂടുതൽ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതായി വന്നു. സ്ഥലം ഏറ്റെടുടുക്കൽ നടപടികൾ വൈകിയതാണ് നിർമ്മാണം താമസിക്കാൻ ഇടയാക്കിയത്.

56 സെൻറ് സ്ഥലമാണ് ആശുപത്രി നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് വിലയ്ക്ക് വാങ്ങിയത്. രണ്ട് വസ്തു ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായി 3.73 കോടി രൂപ ചിലവഴിച്ചു. വസ്തുവിന് റവന്യൂ വകുപ്പ് നിശ്ചയിച്ച വില കിഫ്ബി അംഗീകരിച്ച് കിട്ടാനുണ്ടായ സങ്കീർണ്ണതകളാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിച്ചത്. 3 നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിന് 17000 ച. അടി വിസ്തീർണ്ണമുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ പ്രത്യേകം കിടക്ക മുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപ്പറേഷൻ തീയേറ്റർ ലിഫ്റ്റ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് കൂടാതെ ഇലക്ട്രിക് സബ്സ്റ്റേഷൻ, പമ്പ് റൂം എക്സ്-റേ, സി ടി സ്കാൻ മുറി, അൾട്രാ സൗണ്ട് സ്കാനിങ് മുറി, പാലിയേറ്റീവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറാപ്പി മുറി, ദന്ത പരിശോധനാ മുറി, ഓ പി സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിംഗ് സംവിധാനവും ഒരുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങിയ തഹസിൽദാര്‍ അറസ്റ്റിൽ

0
ഭുവനേശ്വർ :  ഒഡീഷയിൽ കൈക്കൂലി വാങ്ങിയ തഹസിൽദാര്‍ അറസ്റ്റിൽ. സംബൽപൂർ ജില്ലയിലെ...

ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

0
ദില്ലി : ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡിസിസി ശാക്തീകരണത്തിന്‍റെ...

കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ്...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്

0
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ...