മർത്തോമ്മ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന നവദർശന സംഗമം നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി: മർത്തോമ്മ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന നവദർശന സംഗമം നാളെ 3.30 ന്‌ ഇട്ടിയപ്പാറ മാർ അത്തനാസിയോസ് കൺവെൻഷൻ സെന്ററിൽ നടക്കും. അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത അദ്ധ്യക്ഷനാകും. പ്രശസ്ത സാഹിത്യകാരൻ ഡോ. വിനിൽ പോൾ സംഗമം ഉദ്ഘാടനം ചെയ്യും. കൾച്ചറൽ പ്രോഗ്രാം യുവ സംവിധായകൻ പ്രശാന്ത് മോളിക്കൽ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചിമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, ജനറൽ കൺവീനർ മനോജ് ജോർജ് എന്നിവർ അറിയിച്ചു.

സംഗമത്തിന്റെ വിജയത്തിനായി റവ. ജീവൻ മാത്യു, റവ. ഏബിൻ തോമസ്, റവ. സജു ജോൺ, റവ.ഡാൻ കെ ഫിലിപ്പോസ്, റവ ബിബിൻ കെ ബാബു, റവ. വർഗീസ് കെ മാത്യു എന്നിവർ ചെയർമാൻമാരായും രാജു തേക്കടയിൽ, ജേക്കബ് മാത്യു, ജോൺ ശാമുവേൽ, ബാബു വി.കെ, നെൽവിൻ പ്രകാശ്, ജോണിക്കുട്ടി, ജോൺ മാത്യു എന്നിവർ കൺവീനര്‍മാരുമായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നു. സംഗമത്തിൽ 75 വയസ്സ് കഴിഞ്ഞ മുതിർന്നവരെ ആദരിക്കും. സംഗമത്തോടനുബന്ധിച്ച് ഇവ. മാത്യു കെ തമ്പി, ഏലിയാമ്മ അലക്സ്, ഇവ. സൂസ്സൻ ശാമുവേൽ, റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിക്കും. കൾച്ചറൽ പ്രോഗ്രാം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...