റാന്നിക്ക് പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസുകളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിക്ക് പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസുകളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ഒരു സൂപ്പർഫാസ്റ്റ് ഉൾപ്പെടെ മൂന്ന് ബസുകളാണ് അനുവദിച്ചത്. റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം എന്ന് എം എൽ എ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ മൂന്ന് ബസ്സുകൾ അനുവദിച്ചിരിക്കുന്നത്. റാന്നിയിൽ നിന്നും പാലക്കാടിന് അനുവദിച്ച കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പാസഞ്ചർ ബസിന്റെ സർവീസ് തിങ്കളാഴ്ച രാവിലെ 7ന് കെഎസ്ആർടിസി ബസ്റ്റാൻഡിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 7 ന് റാന്നിയിൽ നിന്നും പുറപ്പെട്ട് പാലാ, മൂവാറ്റുപുഴ, തൃശൂർ വഴി പകൽ 1 ന് പാലയ്ക്കാട് എത്തിച്ചേരും. തിരികെ വൈകിട്ട് 3 ന് പാലക്കാട് നിന്നും തിരിച്ച് രാത്രി 10.50ന് റാന്നിയിൽ എത്തും.

പുനലൂർ – മുണ്ടക്കയം ചെയിൻ സർവീസിനായാണ് രണ്ട് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പുനലൂർ – മുണ്ടക്കയം ചെയിൻ സർവീസിൽ ഇടക്കാലത്ത് ബസുകൾ കുറഞ്ഞിരുന്നു. ഈ കുറവ് നികത്തി റാന്നിയെ ജില്ലാ കേന്ദ്രവുമായും തൊട്ടടുത്ത പ്രധാന പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടി ചെയിൻ സർവീസ് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ രണ്ട് ബസ്സുകൾ കൂടി അനുവദിച്ചത്. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റൂബി കോശി അധ്യക്ഷത വഹിച്ചു. ഡി ടി ഓ തോമസ് മാത്യു, അനിയൻ വളയനാട്ട്, ഇൻസ്പെക്ടർ ഇൻ ചാർജ് കെ ആർ മോഹൻ കുമാർ, എം എസ് ബാലകൃഷ്ണൻ, പി എൻ ഷിബു എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...