പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി പീഡിയാട്രിക് ഐസിയു, നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, നവീകരിച്ച ബെറാ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നാളെ (28 വ്യാഴം) വൈകുന്നേരം നാലിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. ശ്രീകുമാര്‍, നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്സ് തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പീഡിയാട്രിക് ഐസിയു, നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടേയും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ബെറാ യൂണിറ്റ്, ടോക്കണ്‍ സിസ്റ്റം എന്നിവയുടേയും ഉദ്ഘാടനമാണ് നടക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി പീഡിയാട്രിക് ഐസിയുവിന്റെയും നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം നാളെ
RECENT NEWS
Advertisment