റാന്നി: പെരുനാട്ടിൽ പുനർനിർമ്മിച്ച തിരുവാഭരണ പാതയുടെ ഉദ്ഘാടനം കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാത്രാ ക്ഷേത്ര പടിയിൽ നടന്നു. പുരതന കാലം മുതൽ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പാതയാണ് പുനർനിർമ്മിച്ചത്. പാതയുടെ ഉദ്ഘാടനം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണൻ നിർവ്വഹിച്ചു.
മുൻ കാലങ്ങളില്‍ ശബരിമലയിലേക്ക് ഈ പാത വഴിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കൊണ്ടിരുന്നത്. ഈ വർഷത്തെ തിരുവാഭരണ ഘോഷയാത്ര പുനർനിർമ്മിച്ച പാതയിലൂടെ പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, വൈസ് പ്രസിഡന്‍റ് ഡി ശ്രീകല, വാർഡംഗം, ശാരി റ്റി.എസ്, റാന്നി തഹസിൽദാർ അജികുമാർ, തിരുവാഭരണ പാത സംരക്ഷണ സമതി കൺവീനർ പ്രസാദ് കുഴിക്കാല, ക്ഷേത്ര ഉപദേശക സമതി പ്രസിഡൻ്റ് സോമസുന്ദരം പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക